ആധുനിക അമേരിക്കയിലെ ഏറെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളിലൊന്നാണ് മാൽക്കം എക്സിന്റെ ആത്മകഥ. അമേരിക്കൻ സാമൂഹ്യജീവിതത്തിൽ അതിശക്തമായ ആന്ദോളനങ്ങൾ സൃഷ്ടിച്ച ഈ കൃതി നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട കറുത്തവർഗക്കാരുടെ വിപ്ലവഗീതമായും വീരഗാഥയായും വാഴ്ത്തപ്പെടുന്നു. പാപത്തിന്റെ പാഴ്ച്ചേറിൽ നിന്ന് പരിശുദ്ധിയുടെ താരാപഥത്തിലേക്ക് പറന്നുയർന്ന ഒരു നീഗ്രോയുടെ ജീവിതത്തുടിപ്പുകളാണ് ഇതിൽ അനാവൃതമാവുന്നത്.
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിലെ ദുരന്തനായകനായിരുന്നു മാൽക്കം എക്സ്. ദുരിതപൂർണമായ സാഹചര്യങ്ങളിൽ ജനനം, കറുത്തവരുടെ ചേരിയിൽ ബാല്യം, അധോലോകത്തും തടവറയിലെ കൗമാരയൗവനങ്ങൾ- മാൽക്കം എക്സിന്റെ ജീവിതത്തിന്റെ ദിശാപരിണാമങ്ങളിലുടനീളം ചോരയും കണ്ണീരും വെടിയൊച്ചകളുമാണ്. ഒടുവിൽ, ഇസ്ലാമിന്റെ വെളിച്ചത്തിലേക്കും അതുവഴി അവകാശസമരങ്ങളുടെ തീച്ചൂടിലേക്കും നടന്നു നീങ്ങിയ ഈ പ്രക്ഷോഭകാരിയുടെ ഉൾത്താപങ്ങൾ അലക്സ് ഹാലിയുടെ തൂലികയിലൂടെ പുറത്തുവന്നപ്പോൾ, അതൊരു ബെസ്റ്സെല്ലറായി മാറുകയായിരുന്നു.
അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ഗദ്ഗദങ്ങളുടെ മുഴക്കം തുടിച്ചു നിൽക്കുന്ന ഈ കൃതി, അമേരിക്കൻ അന്തരീക്ഷത്തിൽ അടിഞ്ഞുകൂടിയ ഉച്ഛനീചത്വത്തിന്റെ കോട്ടയിൽ വിള്ളലുണ്ടാക്കിയ പോലെ കേരത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലും അനുകൂല ചലനങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.